News

യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ചിത്രമതിൽ ഒരുങ്ങുന്നു.

യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ചിത്രമതിൽ ഒരുങ്ങുന്നു.

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൻറെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ചിത്രമതിലിന്റെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് മാസം മൂന്നാം തീയതി കോളേജ് അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു.

കൊച്ചിൻ ബിനാലെയുടെ മുഖ്യ സംഘാടകരിൽ ഒരാളായ പ്രശസ്ത ചിത്രകാരൻ ശ്രീ ബോസ് കൃഷ്ണമാചാരിയാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചിത്രകലാ കളരി ഉദ്ഘാടനം ചെയ്തത്.

ടാഗോർ ഗേറ്റ് മുതൽ കോളേജിൻറെ പ്രധാന പ്രവേശന കവാടം വരെയുള്ള സ്ഥലത്താണ് ശതാബ്ദി ആഘോഷത്തിന് വേണ്ടി രൂപീകരിച്ച പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിത്രമതിൽ ഒരുക്കുന്നത്.

ചിത്രകാരന്മാരായ ശ്രീ രാമചന്ദ്രൻ , ശ്രീ ഡാവിഞ്ചി സുരേഷ് ,ശ്രീ ചന്ദ്രബോസ്, ശ്രീ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ നാല്പതോളം വിദ്യാർഥികളാണ് ചിത്രമതിലിന്റെ അണിയറപ്രവർത്തകർ.

യുസി കോളേജിൻറെ ചരിത്ര വീഥികളിലെ ശ്രദ്ധേയമായ സംഭവങ്ങളും ആലുവയുടെ സാംസ്കാരിക പെരുമയും കോർത്തിണക്കി നിർമിക്കുന്ന ചിത്രമതിൽ ശതാബ്ദി ആഘോഷങ്ങളുടെ കേളികൊട്ടും വിളംബരവുമായി മാറുമെന്നാണ് കരുതുന്നത്. കോളേജ് സന്ദർശിച്ചിട്ടുള്ള മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, മുൻ രാഷ്ട്രപതി ഡോ എപിജെ അബ്ദുൽ കലാം തുടങ്ങിയ മഹത് വ്യക്തികളുടെ സന്ദർശനസ്മരണകളും ക്യാമ്പസ്സിന്റെ ഹരിതഭംഗിയും വിദ്യാർഥികളുടെ ഭാവനകൾ ആയി യുസി കോളേജിൻറെ മതിലിൽ വർണ്ണ വിസ്മയങ്ങൾ തീർക്കും.

ഉദ്ഘാടന ചടങ്ങിൽ കോളേജ് മാനേജർ റവ തോമസ് ജോൺ , പ്രിൻസിപ്പൽ ഡോ റേച്ചൽ റീന ഫിലിപ്പ്, ശതാബ്ദി ആഘോഷങ്ങളുടെ ജനറൽ കൺവീനർ ഡോ എം ഐ പുന്നൂസ് ,പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഡോ.ട്വിൻസി വർഗ്ഗീസ്, ഡോ.ജി. ഗീതിക മറ്റ് അധ്യാപകർ അനധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

മാർച്ച് 3, 4, 5 തീയതികളിലായി നടക്കുന്ന പരിപാടിയിൽ തൽപരരായ പൂർവ്വ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ അവസരമുണ്ടെന്ന് കോളേജ്  അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *



Related Posts