News

യുസി കോളേജ്  സർവകലാശാലയായി ഉയരണം

യുസി കോളേജ്  സർവകലാശാലയായി ഉയരണം

നൂറുവർഷം പിന്നിടുന്ന യുസി കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമം വേറിട്ട ഒരനുഭവമായി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു മാനപ്പെട്ട ഡോ ആർ ബിന്ദുവിന്റെ സന്ദേശത്തിൽ കോളേജിൻറെ അക്കാദമിക മികവും സൽപേരും നിലനിർത്താൻ കഴിയട്ടെ എന്ന് ആശംസിച്ചു. ഒപ്പം ലിംഗനീതിയും തുല്യ അവകാശവും നീതി ബോധവും കൂടുതൽ പ്രതിഫലിപ്പിക്കാനും  കലാലയത്തിന്റെ മഹത്തായ പാരമ്പര്യങ്ങൾക്ക് ഇടർച്ച വരാതെ കാക്കുവാനും നിതാന്തജാഗ്രത ഉണ്ടാകണമെന്നും ഓർമ്മപ്പെടുത്തി.

എൻഐടി കോഴിക്കോട് ഡയറക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ പ്രൊഫസർ പ്രസാദ് കൃഷ്ണ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. യു സി കോളേജ് ഒരു മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി ആകണമെന്ന ആശയമാണ് അദ്ദേഹം പങ്കുവെച്ചത്.

പ്രിൻസിപ്പൽ ഡോ താര കെ സൈമൺ അധ്യക്ഷത വഹിച്ച യോഗത്തിൽ മാനേജർ റവ തോമസ് ജോൺ അഡ്വക്കേറ്റ് എ ജയശങ്കർ അഡ്വക്കേറ്റ് അയുബ് ഖാൻ ഡോ ജോസഫ് അഗസ്റ്റിൻ കുവൈറ്റ് പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് ശ്രീ സിറിയക് ജോർജ് അമേരിക്കൻ പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് ഡോ തോമസ് പി മാത്യു തുടങ്ങിയവരും സന്ദേശം നൽകി ഡോ ജെനി പീറ്റർ നന്ദി പ്രകടിപ്പിച്ചു.
വിരമിച്ച അധ്യാപക-അനധ്യാപക ജീവനക്കാർ ഉന്നത നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾ കോവിഡ് ജാഗ്രത സന്നദ്ധ പ്രവർത്തകരായ വിദ്യാർത്ഥികൾ തുടങ്ങിയവരെ യോഗം ആദരിച്ചു. പൂർവ്വ വിദ്യാർഥികളുടെയും ഇപ്പോഴുള്ള വിദ്യാർഥികളുടെയും കലാപരിപാടികളും യൂസിയൻ സമൂഹം ചേർന്നൊരുക്കിയ ശതാബ്ദി ഗീതവും ചടങ്ങിന് വർണ്ണപ്പൊലിമ നൽകി.

പത്ര വാർത്തകളിലൂടെ…

Leave a Reply

Your email address will not be published. Required fields are marked *



Related Posts