News

ശതാബ്ദി വിളംബര റാലി നടന്നു

ശതാബ്ദി വിളംബര റാലി നടന്നു

യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിളംബര റാലി 2021 മാർച്ച് 27 ആം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് കോളേജ് മാനേജർ റവ തോമസ് ജോൺ , കോളേജ് പ്രിൻസിപ്പൽ ഡോ റേച്ചൽ റീനാ ഫിലിപ്പ് എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.

100 വിദ്യാർഥികൾ അണിനിരന്ന ബൈക്ക് റാലി കടന്നുപോയ വിവിധ പ്രദേശങ്ങളിൽ പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ പൂർവ്വ അനദ്ധ്യാപകർ എന്നിവർ അഭിവാദ്യമർപ്പിച്ചു.

പറവൂർ നമ്പൂരിച്ചൻ ആലിൻചുവട്ടിൽ നടന്ന യോഗത്തിൽ അഡ്വ അയ്യൂബ്ഖാൻ ഡോ കെ വി കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു. മാഞ്ഞാലി അത്താണി വഴി അങ്കമാലി ടൗൺ ചുറ്റി ആലുവയിൽ ഒരു മണിയോടുകൂടി എത്തിയ സംഘത്തെ റിട്ടയേർഡ് അധ്യാപകൻ പ്രൊഫ ബി ടി ജോയ് , പൂർവ വിദ്യാർത്ഥി അഡ്വ ജയശങ്കർ എന്നിവർ ആശംസ അറിയിച്ച് സ്വീകരിച്ചു.തിരിച്ചു മൂന്നുമണിയോടെ ഘോഷയാത്ര കോളേജിൽ അവസാനിച്ചു. വിവിധയിടങ്ങളിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അരങ്ങേറി.

ജനറൽ കൺവീനർ ഡോ എം ഐ പുന്നൂസ്, സ്പോർട്സ് കമ്മിറ്റി കൺവീനർ ഡോ. ബിന്ദു എം ,പബ്ലിക് മീറ്റിംഗ് കമ്മിറ്റി കൺവീനർ ഡോ വിപി മാർക്കോസ് ,പൂർവ്വവിദ്യാർഥി അസോസിയേഷൻ കൺവീനർ ഡോ ജെനി പീറ്റർ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *



Related Posts