News

യു സി കോളേജ് സമാനതകളില്ലാത്ത വിദ്യാഭ്യാസ മാതൃക – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

യു സി കോളേജ് സമാനതകളില്ലാത്ത വിദ്യാഭ്യാസ മാതൃക – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ യുസി കോളേജിൻറെ സ്ഥാപനം ഒരു നാഴികക്കല്ലായിരുന്നു എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.യൂണിയൻ ക്രിസ്ത്യൻ കോളേജിൻറെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെയും ടാഗോർ ഇന്റെയും സന്ദർശനം കൊണ്ട് അനുഗ്രഹീതമായ യൂസി കോളേജ് ഒരു തീർഥാടന കേന്ദ്രത്തിന്റെ വിശുദ്ധ നിലനിർത്തുന്നത് ആണെന്ന് ഗവർണർ പറഞ്ഞു.

പുതിയ കാലത്തിൻറെ വെല്ലുവിളികളെ ഏറ്റെടുത്തു കൊണ്ട് മുന്നോട്ടു പോകുമ്പോഴും സാമൂഹികപ്രതിബദ്ധതയും മാനവിക ദർശനങ്ങളും ഉയർത്തിപ്പിടിക്കാൻ കോളേജിന് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധിജി വിഭാവനം ചെയ്ത വിദ്യാഭ്യാസ മാതൃകയുടെ സാക്ഷാത്കാരമാണ് യുസി കോളേജ് എന്ന് ഗവർണർ പറഞ്ഞു.

തലമുറകളിലൂടെ കൈമാറിവന്ന സാംസ്കാരിക പൈതൃകത്തിൽ ഊന്നി മുന്നോട്ടു പോകുമ്പോൾ ആണ് യഥാർത്ഥത്തിൽ ഒരു കലാലയം മഹത്വത്തിൽ എത്തുന്നതെന്ന് ഡോ രാജൻ ഗുരുക്കൾ അധ്യക്ഷപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്ത് ആഗോള നിലവാരത്തിലേക്ക് ഉയരുവാനുള്ള കർമ്മ പദ്ധതികൾ തയ്യാറാക്കി മുന്നോട്ടു പോകുവാൻ യുസി കോളേജിന് സാധിക്കണമെന്ന് എംജി സർവകലാശാല വൈസ് ചാൻസിലർ ഡോ സാബു തോമസ് പറഞ്ഞു. ആശംസകള്‍ അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളേജ് മാനേജർ റവ. തോമസ് ജോൺ സ്വാഗതപ്രസംഗം നിർവഹിക്കുകയും പ്രിൻസിപ്പൽ ഡോക്ടർ റേച്ചൽ റീന ഫിലിം ലോഗോ ആനിമേഷൻ പ്രകാശനം നിർവഹിക്കുകയും ചെയ്തു.

സുപ്രസിദ്ധ ഗാനരചയിതാവ് ശ്രീ ആർ കെ ദാമോദരൻ രചിച്ച് സെബി പി നായരമ്പലം ഈണം നൽകിയ ശതാബ്ദി ഗാനം അധ്യാപകർ അനധ്യാപകർ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പൂർവവിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ആലപിക്കുകയും ചെയ്തു.

കോളേജിന്റെ സ്നേഹോപഹരമയി കച്ചേരി മാളികയുടെ ശിൽപം സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *



Related Posts