News

യുസി കോളേജിൽ ചിത്രപ്രദർശനം

യുസി കോളേജിൽ ചിത്രപ്രദർശനം

യു സി കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചിത്ര പ്രദർശനം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.

എം സി എ സെമിനാർ ഹാളിൽ നടക്കുന്ന ചിത്ര പ്രദർശനം വെള്ളിയാഴ്ച സമാപിക്കും. കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. പ്രശസ്ത ആർട്ടിസ്റ്റുകളായ ആസിഫ് അലി, സുജ ജിതേന്ദ്ര, മർവ തുടങ്ങിയവരുടെ ചിത്രങ്ങളും സവിശേഷശ്രദ്ധ ഉണർത്തുന്നതാണ്. പ്രിൻസിപ്പൽ ഡോ താര കെ സൈമൺ, ഡോ എം ഐ പുന്നൂസ്, എക്സിബിഷൻ കമ്മിറ്റി കൺവീനർ ഡോ മാലിനി ആർ ഓഫീസ് സൂപ്രണ്ട് അശോകൻ ആർ തുടങ്ങിയവർ പ്രസംഗിച്ചു.

   

Leave a Reply

Your email address will not be published. Required fields are marked *



Related Posts