Latest Events

യൂസി കോളേജ് ശതാബ്ദി പ്രഭാഷണപരമ്പരയിൽ ശശികുമാറിൻ്റെ പ്രഭാഷണം

യൂസി കോളേജ് ശതാബ്ദി പ്രഭാഷണപരമ്പരയിൽ ശശികുമാറിൻ്റെ പ്രഭാഷണം

യു.സി കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണം വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കും. മാധ്യമ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശ്രീ ശശികുമാറാണ് ഓൺലൈൻ വഴി പ്രഭാഷണം നിർവഹിക്കുന്നത്.

‘സത്യം: മാധ്യമസത്യവും സത്യാനന്തരതയും’ ‘Truth, Mediated Truth, Post Truth’ എന്ന വിഷയത്തിൽ നടക്കുന്ന ഓൺലൈൻ പ്രഭാഷണത്തിൽ പൂർവ്വ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം . പ്രഭാഷണത്തെ തുടർന്ന് ശ്രോതാക്കളുമായുള്ള സംവാദവും ഉണ്ടായിരിക്കും. സംവാദത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ pro@uccollege.edu.in എന്ന ഇ മെയിൽ വിലാസത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപായി മോഡറേറ്ററുമായി ബന്ധപ്പെടേണ്ടതാണ്.

യു.സി കോളേജ് യൂട്യൂബ് ചാനലിൽ(youtube.com/uccmedia) തൽസമയ സംപ്രേഷണവും ഉണ്ടായിരിക്കും. ഡോ ട്വിൻസി വർഗീസ് ഡോ ജെനി പീറ്റർ എന്നിവർ മോഡറേറ്റർമാരായിരിക്കും.
പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ശശിതരൂർ എം.പി. യാണ് നിർവഹിച്ചത്. കൂടുതൽ വിവരങ്ങൾക്ക്: 9446741946.

Brochure: Centenary-Public-Lecture-Series-Lecture-2.pdf (76 downloads)

Leave a Reply

Your email address will not be published. Required fields are marked *



Related Posts

യൂണിയൻ ക്രിസ്ത്യൻ കോളേജ് ശതാബ ...


« More posts here